
ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ലായിരുന്നു എനിക്.എങ്കിലും ഞാൻ പറഞ്ഞു ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത വ്യക്തി.
ഇനി രാഘവേട്ടനെക്കുറിച്ച് അൽപ്പം ഫ്ലാഷ് ബേക്ക്.....
അവധി ദിവസങ്ങൾ ചിലവഴിക്കാൻ പൊന്നാനിയിൽ നിന്നും അച്ചന്റെ വീടായ ഗുരുവായൂരിലെക്കു അമ്മയുടെ കൂടെയുള്ള യാത്ര....ഈ പ്രവശ്യം എന്തു വാങ്ങി ത്തരാൻ പറയും രാഘവേട്ടനൊട് അതായിരുന്നു എന്റെ ചിന്ത...
“നമുക്കു പടിഞ്ഞാറെ നടയിലിറങ്ങി ഗുരുവായൂരപ്പനെ തൊഴുതുപൊകാ“ പെട്ടന്നുള്ള അമ്മയുടെവാക്കുകൾ കേട്ടപ്പൊൾ ,ഒരു കാര്യം ഉറപ്പായി അത്രയും നേരം ഞാൻ ചിന്തിച്ചിരുന്ന കാര്യത്തിനു ഉത്തരം കിട്ടുമെന്ന്,അമ്പല നടയിലൂടെയുള്ള യാത്രയിൽ ഇരു ഭാഗത്തുമുള്ള കടകളിൽ നിന്നു എനിക്കു രഘവേട്ടനൊടു വാങ്ങിത്തരാൻ പറയാനുള്ള സാധനങ്ങളുടെ രൂപം കിട്ടുമെന്ന്,,ഞാൻ എന്തു പറഞ്ഞാലും രഘവേട്ടൻ അതു വാങ്ങിത്തരും,അദ്ദേഹം അതെങ്ങിനെ വാങ്ങിത്തരുന്നുവെന്ന് ഞാൻ ചിന്തിക്കാറില്ല.....രഘവേട്ടൻ ഒരു പാവം ഡ്രൈവർ ആയിരുന്നു...ഡ്രൈവർ ആയി ജീവിച്ച് ....മരിച്ചവ്യക്തി.എന്റെ കണ്ടെത്തൽ ശരിയാണെങ്കിൽ രാഘവേട്ടൻ തന്റെ വിവാഹ ദിനത്തിൽ മാത്രമെ ഒരു ഡ്രൈവർ ആകതിരുന്നിട്ടുള്ളൂ ബാക്കി തന്റെ ജീവിത്ത്തിലെ എല്ലാ ദിവസവും
കുടുംബത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും രാഘവേട്ടൻ തന്നെയായിരുന്നു സാരഥി,തന്റെ ജീവിതത്തിലെ 37 വർഷവും ഒട്ടൊറിക്ഷ മുതൽ 24 സീറ്റ് van വരെ ഓടിച്ച് ഒരു അപകടവും ഉണ്ടാക്കാത്ത വ്യക്തി.Taxy stand ലെ താരമായിരുന്നു രഘവേട്ടൻ ,എല്ലാവരും അറിയുന്ന ആൾ,ഒരു ശബരിമല സീസണിൽ 27 പ്രവശ്യം ശബരി മലയിലേക്കു trip അടിച്ച വ്യക്തി.

ജീവിതത്തിൽ ഒരിക്കൽ പൊലും പണക്കാരനാകണമെന്ന് ചിന്തിക്കാത്ത മനുഷ്യൻ,ദേഷ്യം എന്ന വികാരം തന്റെ നിഘണ്ഡുവിലില്ലെന്നു തെളിയിച്ച രാഘവേട്ടനു എല്ലാം never mind ആയിരുന്നു,ജീവിതത്തെ ഒരിക്കലും സീരിയസ് ആയി കണ്ടിരുന്നില്ല ,സ്വന്തം ശരീരത്തെ സ്നേഹിക്കാതെ ,അമിതമായ ബീഡീ വലിയും ശരീരത്തിൻ ആവശ്യമില്ലാത്ത പലതിന്റെയും ഉപയൊഗവും ശരീരത്തിനു വേദനകൾ സമ്മാനിച്ചപ്പൊൾ അതിനെയൊന്നും കണക്കാക്കാതെ ,മകനെ ഒരുപാടു സ്നെഹിച്ചിരുന്ന ആ മനുഷ്യൻ അടുത്തകാലത്തായി മകന്റെ ആഗ്രഹപ്രകാരം ജീവിക്കാൻ ശ്രമിക്കുകയായിരുന്നു.
...എല്ലാ കുട്ടികളും ഇത്രയധികം ഈ മനുഷ്യനെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് ഞാൻ പലപ്പൊഴും ചിന്തിച്ചിട്ടുണ്ട്,തിരിച്ചൊന്നും ആഗ്രഹിക്കതെ സ്നേഹം വാരിക്കൊരിനൽകുന്ന ഈ മനുഷ്യനെ കളങ്കമില്ലാത്ത പിള്ളമനസ്സുകൾ ഇഷട്പ്പെടുകയല്ലാതെ മറ്റെന്തു ചെയ്യും അല്ലെ,.......പിള്ള മനസ്സിൽ കള്ളമില്ലെന്നു പറയുന്ന്ത് ശരിയാണെന്നു അപ്പൊ മനസ്സിലാകും,
സ്വന്തം അച്ചനമ്മമാരെ നൊക്കാൻ വയ്യെന്നു പറഞ്ഞ് അനാഥാലായ്ത്തിലാക്കുന്ന പുത്തൻ തലമുറക്ക്,പ്രായമായ സ്വന്തം അമ്മയേയും ,ഭാര്യയുടെ അമ്മയേയും ഏറ്റേടുത്ത് സ്നേഹവും സന്തൊഷവും വാനൊളം നൽകിയ ഈ ജീവിതം നമുക്കൊരു മാതൃകയാകട്ടെ.
രാഘവേട്ടനുമായുള്ള യാത്രയിൽ ഒരിക്കൽ എന്നൊടു പറയുകയുണ്ടായി..”എടാ.. എത്രകാലം ജീവിക്കുമെന്നറിയില്ല...ഉള്ളകാലം ആരേയും വേദനിപ്പിക്കതെ ജീവിക്കാം”,,,ശരിയാണു ജീവിച്ചീരുന്ന കാലത്ത് ആരെയും വേദനിപ്പിക്കാതെ ഇല്ലാതായപ്പൊൾ എല്ലാവർക്കും ഒരിക്കലും മറക്കാനാകാത്ത വേദന നൽകിയ മനുഷ്യജീവി..........
ഈ മനുഷ്യന്റെ സംസ്ക്കര ചടങ്ങിനാണ് ഇത്രയും ആൾക്കാർ വന്നത്

കാളിന്ദി രാഘവേട്ടൻ എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കും.എപ്പോഴും അമ്മയും വിജയേട്ടനും പറയും രാഘവേട്ടനെ വിളിക്കാം എന്ന് ഇനി ഇല്ലല്ലോ എന്നറിയുമ്പോൾ ഒരു വിഷമം.




UNNIKRISHNAN:

ഹരീഷ്:
