Saturday, July 25, 2009

പുത്തൻ തലമുറക്ക് രഘവേട്ടനെ പരിചയപ്പെടുത്തുവാൻ വേണ്ടി.....

സംസാരിക്കാൻ പ്രായമാകാത്ത എന്റെ മൊളുടെ കണ്ണുകൾ ഒരു ചൊദ്ദ്യം ചോദിച്ചു എന്നൊടു.....ഇത്രയധികം ആൾക്കാർ വരാൻ എന്താ കാരണം അച്ചാ....
ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയില്ലായിരുന്നു എനിക്.എങ്കിലും ഞാൻ പറഞ്ഞു ആർക്കും ഒരു ഉപദ്രവും ചെയ്യാത്ത വ്യക്തി.
ഇനി രാഘവേട്ടനെക്കുറിച്ച് അൽ‌പ്പം ഫ്ലാഷ് ബേക്ക്.....
അവധി ദിവസങ്ങൾ ചിലവഴിക്കാൻ പൊന്നാനിയിൽ നിന്നും അച്ചന്റെ വീടായ ഗുരുവായൂരിലെക്കു അമ്മയുടെ കൂടെയുള്ള യാത്ര....ഈ പ്രവശ്യം എന്തു വാങ്ങി ത്തരാൻ പറയും രാഘവേട്ടനൊട് അതായിരുന്നു എന്റെ ചിന്ത...
“നമുക്കു പടിഞ്ഞാറെ നടയിലിറങ്ങി ഗുരുവായൂരപ്പനെ തൊഴുതുപൊകാ“ പെട്ടന്നുള്ള അമ്മയുടെവാക്കുകൾ കേട്ടപ്പൊൾ ,ഒരു കാര്യം ഉറപ്പായി അത്രയും നേരം ഞാൻ ചിന്തിച്ചിരുന്ന കാര്യത്തിനു ഉത്തരം കിട്ടുമെന്ന്,അമ്പല നടയിലൂടെയുള്ള യാത്രയിൽ ഇരു ഭാഗത്തുമുള്ള കടകളിൽ നിന്നു എനിക്കു രഘവേട്ടനൊടു വാങ്ങിത്തരാൻ പറയാനുള്ള സാധനങ്ങളുടെ രൂപം കിട്ടുമെന്ന്,,ഞാൻ എന്തു പറഞ്ഞാലും രഘവേട്ടൻ അതു വാങ്ങിത്തരും,അദ്ദേഹം അതെങ്ങിനെ വാങ്ങിത്തരുന്നുവെന്ന് ഞാൻ ചിന്തിക്കാറില്ല.....രഘവേട്ടൻ ഒരു പാവം ഡ്രൈവർ ആയിരുന്നു...ഡ്രൈവർ ആയി ജീവിച്ച് ....മരിച്ചവ്യക്തി.എന്റെ കണ്ടെത്തൽ ശരിയാണെങ്കിൽ രാഘവേട്ടൻ തന്റെ വിവാഹ ദിനത്തിൽ മാത്രമെ ഒരു ഡ്രൈവർ ആകതിരുന്നിട്ടുള്ളൂ ബാക്കി തന്റെ ജീവിത്ത്തിലെ എല്ലാ ദിവസവും കുടുംബത്തിൽ നടക്കുന്ന എല്ലാ പരിപാടികളിലും രാഘവേട്ടൻ തന്നെയായിരുന്നു സാരഥി,തന്റെ ജീവിതത്തിലെ 37 വർഷവും ഒട്ടൊറിക്ഷ മുതൽ 24 സീറ്റ് van വരെ ഓടിച്ച് ഒരു അപകടവും ഉണ്ടാക്കാത്ത വ്യക്തി.Taxy stand ലെ താരമായിരുന്നു രഘവേട്ടൻ ,എല്ലാവരും അറിയുന്ന ആൾ,ഒരു ശബരിമല സീസണിൽ 27 പ്രവശ്യം ശബരി മലയിലേക്കു trip അടിച്ച വ്യക്തി.
ജീവിതത്തിൽ ഒരിക്കൽ പൊലും പണക്കാരനാകണമെന്ന് ചിന്തിക്കാത്ത മനുഷ്യൻ,ദേഷ്യം എന്ന വികാരം തന്റെ നിഘണ്ഡുവിലില്ലെന്നു തെളിയിച്ച രാഘവേട്ടനു എല്ലാം never mind ആയിരുന്നു,ജീവിതത്തെ ഒരിക്കലും സീരിയസ് ആയി കണ്ടിരുന്നില്ല ,സ്വന്തം ശരീരത്തെ സ്നേഹിക്കാതെ ,അമിതമായ ബീഡീ വലിയും ശരീരത്തിൻ ആവശ്യമില്ലാത്ത പലതിന്റെയും ഉപയൊഗവും ശരീരത്തിനു വേദനകൾ സമ്മാനിച്ചപ്പൊൾ അതിനെയൊന്നും കണക്കാക്കാതെ ,മകനെ ഒരുപാടു സ്നെഹിച്ചിരുന്ന ആ മനുഷ്യൻ അടുത്തകാലത്തായി മകന്റെ ആഗ്രഹപ്രകാരം ജീവിക്കാൻ ശ്രമിക്കുകയായിരുന്നു.
...എല്ലാ കുട്ടികളും ഇത്രയധികം ഈ മനുഷ്യനെ എങ്ങനെ ഇഷ്ടപ്പെടുന്നുവെന്ന് ഞാൻ പലപ്പൊഴും ചിന്തിച്ചിട്ടുണ്ട്,തിരിച്ചൊന്നും ആഗ്രഹിക്കതെ സ്നേഹം വാരിക്കൊരിനൽകുന്ന ഈ മനുഷ്യനെ കളങ്കമില്ലാത്ത പിള്ളമനസ്സുകൾ ഇഷട്പ്പെടുകയല്ലാതെ മറ്റെന്തു ചെയ്യും അല്ലെ,.......പിള്ള മനസ്സിൽ കള്ളമില്ലെന്നു പറയുന്ന്ത് ശരിയാണെന്നു അപ്പൊ മനസ്സിലാകും,
സ്വന്തം അച്ചനമ്മമാരെ നൊക്കാൻ വയ്യെന്നു പറഞ്ഞ് അനാഥാലായ്ത്തിലാക്കുന്ന പുത്തൻ തലമുറക്ക്,പ്രായമായ സ്വന്തം അമ്മയേയും ,ഭാര്യയുടെ അമ്മയേയും ഏറ്റേടുത്ത് സ്നേഹവും സന്തൊഷവും വാനൊളം നൽകിയ ഈ ജീവിതം നമുക്കൊരു മാതൃകയാകട്ടെ.
രാഘവേട്ടനുമായുള്ള യാത്രയിൽ ഒരിക്കൽ എന്നൊടു പറയുകയുണ്ടായി..”എടാ.. എത്രകാലം ജീവിക്കുമെന്നറിയില്ല...ഉള്ളകാലം ആരേയും വേദനിപ്പിക്കതെ ജീവിക്കാം”,,,ശരിയാണു ജീവിച്ചീരുന്ന കാലത്ത് ആരെയും വേദനിപ്പിക്കാതെ ഇല്ലാതായപ്പൊൾ എല്ലാവർക്കും ഒരിക്കലും മറക്കാനാകാത്ത വേദന നൽകിയ മനുഷ്യജീവി..........
ഈ മനുഷ്യന്റെ സംസ്ക്കര ചടങ്ങിനാണ് ഇത്രയും ആൾക്കാർ വന്നത്

Jyothy:രാഘവേട്ടന്‍ നല്ല ഒരു കല ഇഷ്ടപ്പെടുന്നആൾ ആണ്.ആൾ ഒന്നും മിണ്ടാതെയിരുന്നാലും പാട്ടും ഡാന്‍സും ഒക്കെ നന്നായി അറിയാം.ഭാഗ്യവാന്‍ തന്നെ.

കാളിന്ദി രാഘവേട്ടൻ എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കും.എപ്പോഴും അമ്മയും വിജയേട്ടനും പറയും രാഘവേട്ടനെ വിളിക്കാം എന്ന് ഇനി ഇല്ലല്ലോ എന്നറിയുമ്പോൾ ഒരു വിഷമം.

K:കുട്ടിക്കാലത്ത് ഞങ്ങള്‍ക്കൊപ്പം കളിക്കുമായിരുന്ന രാഘവനാണ് എന്റെ മനസ്സില്‍ ഇപ്പോളും വരുന്നത്. ഉറക്കെ ചിരിക്കുന്ന രാഘവന്‍. പിന്ന്നീടു എല്ലാ കുട്ടികള്‍ക്കും പ്രിയമുള്ള ചങ്ങാതിയായി, അവന്‍. ഒന്നിച്ചു കളിക്കുന്ന കുട്ടികള്‍ക്കിടയില്‍ നിന്ന് ഒരാളെ ബലമായി അവന്റെ അമ്മ വിളിച്ചുകൊണ്ടു പോവുന്ന പോലെ മരണം രാഘവനെ കൊണ്ട് പോയി. കുട്ടികള്‍ക്കൊപ്പം പകച്ചുനിന്ന നമ്മള്‍ നിശബ്ദം കരയുന്നു.

നിഷ പ്രദീപ്:ഞങ്ങളുടെ യാത്രകളുടെ സാരഥി ആയിരുന്നു അദ്ദേഹം .കുട്ടികളോട് ഭയങ്കര ഇഷ്ടമായിരുന്നു അദ്ദേഹത്തിന് .അത് പോലെ കുട്ടികളും അദ്ദേഹവുമായി പെട്ടെന്ന് ഇണങ്ങും.ചിത്രയുടെ പാട്ടുകളെ ഒരുപാട് സ്നേഹിച്ചിരുന്നു രാഘവേട്ടൻ .നല്ല മലയാള സിനിമകള്‍ ടി .വി യില്‍ കാണാന്‍ ഇഷ്ടപെട്ടിരുന്നു.അദ്ദേഹത്തിന്റെ ഡ്രൈവിംഗ് പെർഫെക്റ്റ് ആയിരുന്നു.നല്ല വായന ശീലം ഉള്ള ആളായിരുന്നു.ഒരു നിമിഷം പോലും വെറുതെ ഇരിക്കാന്‍ ഇഷ്ടപെട്ടിരുന്നില്ല .എന്ത് ആവശ്യത്തിനു വിളിച്ചാലും പെട്ടെന്ന് വരും.നല്ലത് പോലെ ജീവിക്കാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുളൂ .അപ്പോഴേക്കും ദൈവം അദ്ദേഹത്തിന്റെ ആയുസ്സ് എടുത്തു .യാത്രകളെ സ്നേഹിച്ച അദ്ദേഹത്തിന്റെ യാത്ര അവസാനിച്ചു.നമുക്ക് അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കാം!!!!!!!

ബിജു: ഞാൻ കിടുവത്തെ വീട്ടിലെ അഗം അല്ലെങ്കിലും ആവീട്ടിലെ ഒരു കുട്ടിയെപ്പൊലെ എന്നെയും എന്റെ വീട്ടുക്കാരെയും സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു രാഘവേട്ടൻ,വൈകുന്നേരങ്ങളിൽ രാഘവേട്ടന്റെ അന്നത്തെ വിശേഷങ്ങൽ കേൾക്കാൻ ഒത്തുക്കൂടാറുണ്ട് ഞാൻ,കിടുവത്തെ പറമ്പിലെ കുളത്തിലെ മീൻ പിടുത്തം ആഘൊഷിക്കാറുണ്ട് ഞങ്ങൾ എല്ലാറ്റിനു രാഘവേട്ടനായിരുന്നു മുന്നിൽ എല്ലാം എനി ഓർമ്മൾ മാത്രം....

സുജാത:നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് ,പേര് വിളിച്ചു കൊണ്ടാണ് രാഘവേട്ടന്‍ എപ്പൊഴും നമ്മുടെ അടുത്തേക്ക് വന്നിരുന്നത്,ആ ചിരി നമ്മിലെക്കും പകരുന്നു.ഒരു സാത്വിക ഭാവം നമ്മടെ രാഘവേട്ടനുണ്ടയിരുനു...മായാതെ നില്കുന്നു ആശബ്ദവും, ഒറക്കെയുള്ള ചിരിയും,ചെറിയ ചെറിയ തമാശകളും.....
UNNIKRISHNAN:
ആർക്കും ഒരു ഉപദ്രവം ചെയ്യാത്ത വ്യക്തി .... രാഘവേട്ടനെകുറിച്ചു ആരും ആദ്യം പറയുന്നകാര്യം, എനിക്കു ഏകദേശം 8 വയസ്സുള്ളപ്പോള് എന്നെ തൃശൂര് കൊണ്ടുപോയി മൃഗശാല , കണ്ണപ്പനുണ്ണി സിനിമ എന്നിവ കാണിച്ചുതന്ന രാഘവേട്ടനെ ഇന്നും ഞാൻ കൃത്യമായി ഓർക്കുന്നു. കുട്ടികള് രാഘവേട്ടന് എന്നും പ്രിയപ്പെട്ടവരായിരുന്നു . അതുപോലതന്നെ തിരിച്ചും . അത്തരത്തില് ഒരു രാഘവേട്ടനെ ഇനി കാണാൻ സാധ്യമാണെന്ന് തോന്നുന്നില്ല . എന്തായാലും എല്ലാവരുടെ മനസ്സിലും രാഘവേട്ടന് എനെന്നും ഒരു സ്ഥാനമുണ്ടായിരിക്കും തീർച്ച...
ഹരീഷ്:
രാഘവേട്ടന്‍- നിഷ്കളങ്കനായ ഒരു മനുഷ്യൻ, എല്ലാ കുട്ടികളെയും ഒരുപോലെ സ്നേഹിക്കുന്ന, നിസ്വാര്‍തനായ ഒരു നാട്ടിന്‍പുറത്ത്‌കാരന്‍. ഒരിക്കല്‍ കണ്ടവരാരും മറക്കാത്ത പെരുമാറ്റം. കാറില്‍ യാത്ര ചെയ്യാന്‍ മോഹം ഉള്ള ഒരു കാലത്ത് ഒരു പാട് തവണ സവാരി ചെയ്തിട്ടുണ്ട് രാഘവേട്ടന്റെ കാറിൽ, കേവലം ഒരനുശോചന കുറിപ്പലൂടെ ഒതുക്കാവുന്നതല്ല ഈ സഹൃദയന്റെ വിശേഷണങ്ങള്‍. ഒരു പക്ഷെ ദൈവത്തിനും അസൂയ തോന്നിപോയിരിക്കുമോ? നേരത്തെയുള്ള ഈ വിളി... ആ അളവറ്റ സ്നേഹം തനിക്കും ഒന്നാവാം എന്ന് ദൈവം കരുതിയതാകുമോ? ഒരിക്കലും മായാത്ത, ഉച്ചത്തില്‍ മുഴങ്ങുന്ന ആ ചിരി ഇനി കേള്‍കില്ലല്ലോ എന്ന വിഷമത്തോടെ - ആദരാഞ്ജലികള്‍
2 comments:

  1. ജയൻ വളരെ നന്നയിരിക്കുന്നു. രാഘവേട്ടൻ എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കും.എപ്പോഴും അമ്മയും വിജയേട്ടനും പറയും
    രാഘവേട്ടനെ വിളിക്കാം എന്ന് ഇനി ഇല്ലല്ലോ എന്നറിയുമ്പോൾ ഒരു വിഷമം

    ReplyDelete
  2. ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട്.വായിക്കുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ !ശരിക്കും മരിച്ചു കഴിഞ്ഞാല്‍ ആണ് നമ്മള്‍ ഒരാളുടെ വില മനസ്സിലാക്കുക.

    ReplyDelete